Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The World

വീണ്ടും മതിൽ പണിയുന്ന ലോകം

ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം വെ​​​​​ന്നി​​​​​ക്കൊ​​​​​ടി പാ​​​​​റി​​​​​ച്ചു നി​​​​​ൽ​​​​​ക്കു​​​​​ന്നു. ഏ​​​​​കാ​​​​​ധി​​​​​പ​​​​​ത്യ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ങ്ങ​​​​​ൾ ഒ​​​​​ട്ടു മി​​​​​ക്ക​​​​​തും നി​​​​​ലം​​​​​പ​​​​​തി​​​​​ച്ചു. ന​​​​​വ ​​​ലി​​​​​ബ​​​​​റ​​​​​ൽ സാ​​​​​മ്പ​​​​​ത്തി​​​​​ക സി​​​​​ദ്ധാ​​​​​ന്ത​​​​​ങ്ങ​​​​​ൾ എ​​​​​ങ്ങും സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​യി തോ​​​​​ന്നി.

വാ​​​​​ണി​​​​​ജ്യം ഉ​​​​​ദാ​​​​​ര​​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. സാ​​​​​മ്പ​​​​​ത്തി​​​​​ക സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വാ​​​​​ദം അ​​​​​ബ​​​​​ദ്ധ​​​​​മാ​​​​​ണെ​​​​​ന്ന പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ലേ​​​​​ക്ക് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ മാ​​​​​റി. മൂ​​​​​ല​​​​​ധ​​​​​ന​​​​​ത്തി​​​​​ന്‍റെ ആ​​​​​ഗോ​​​​​ള​​​​​യാ​​​​​ത്ര വി​​​​​ക​​​​​സ്വ​​​​​ര, അ​​​​​വി​​​​​ക​​​​​സി​​​​​ത രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും നേ​​​​​ട്ട​​​​​മാ​​​​​ണെ​​​​​ന്ന് എ​​​​​ല്ലാ​​​​​വ​​​​​രും പ​​​​​ഠി​​​​​ക്കു​​​​​ന്നു. ഇ​​​​​ന്‍റ​​​​ർ​​​​​നെ​​​​​റ്റ് ലോ​​​​​ക​​​​​ത്തെ വ​​​​​ല​​​​​യി​​​​​ലാ​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങു​​​​​ന്നു. മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ൺ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​ത്തി​​​​​ന്‍റെ പു​​​​​തി​​​​​യ വാ​​​​​തി​​​​​ലു​​​​​ക​​​​​ൾ തു​​​​​റ​​​​​ക്കു​​​​​ന്നു. മൂ​​​​​ല​​​​​ധ​​​​​ന​​​​​ത്തി​​​​​നൊ​​​​​പ്പം തൊ​​​​​ഴി​​​​​ലും ആ​​​​​ഗോ​​​​​ള​​​​​യാ​​​​​ത്ര തു​​​​​ട​​​​​ങ്ങി. എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​നും മെ​​​​​ഡി​​​​​സി​​​​​നും ഒ​​​​​പ്പം വി​​​​​ദേ​​​​​ശ​​​​​ഭാ​​​​​ഷാ പ​​​​​ഠ​​​​​ന​​​​​വും സാ​​​​​ർ​​​​​വ​​​​​ത്രി​​​​​ക​​​​​മാ​​​​​യി. പ്രാ​​​​​ദേ​​​​​ശി​​​​​ക കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ങ്ങ​​​​​ൾ വി​​​​​ട്ട് ആ​​​​​ഗോ​​​​​ള കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്തി​​​​​ലേ​​​​​ക്കാ​​​​​യി ലോ​​​​​ക​​​​​ശ്ര​​​​​ദ്ധ.


തി​​​​​ള​​​​​ക്ക​​​​​മേ​​​​​റി​​​​​യ തു​​​​​ട​​​​​ക്കം


ഈ​​​​​യൊ​​​​​രു അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലാ​​​​​ണു ലോ​​​​​കം 21-ാം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്നുക​​​​​യ​​​​​റി​​​​​യ​​​​​ത്. ക്രി​​​​​സ്തു​​​​​വി​​​​​നു ശേ​​​​​ഷ​​​​​മു​​​​​ള്ള മൂ​​​​​ന്നാം സ​​​​​ഹ​​​​​സ്രാ​​​​​ബ്ദ​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ക്കം വ​​​​​ള​​​​​രെ തി​​​​​ള​​​​​ക്ക​​​​​മേ​​​​​റി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ങ്ങും പ്ര​​​​​തീ​​​​​ക്ഷ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ വ​​​​​ള​​​​​രു​​​​​ന്നു. സ​​​​​മാ​​​​​ധാ​​​​​നം പു​​​​​ല​​​​​രു​​​​​ന്നു. ശീ​​​​​ത​​​​​യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​തോ​​​​​ടെ വ​​​​​ലി​​​​​യ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ മു​​​​​ന്നി​​​​​ൽ കാ​​​​​ണു​​​​​ന്നി​​​​​ല്ല.


ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര സം​​​​​ഘ​​​​​ട​​​​​ന


നൂ​​​​​റ്റാ​​​​​ണ്ടു തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നു തൊ​​​​​ട്ടുമു​​​​​ൻ​​​​​പാ​​​​​ണ് ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര സം​​​​​ഘ​​​​​ട​​​​​ന (WTO) നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന​​​​​ത്. 1995 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന്. ചൈ​​​​​ന​​​​​യെ സം​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ക്കാ​​​​​ൻ വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി അ​​​​​മേ​​​​​രി​​​​​ക്ക -ചെെ​​​​​ന ക​​​​​രാ​​​​​ർ 1999 ന​​​​​വം​​​​​ബ​​​​​ർ 15ന് ​​​​​ഒ​​​​​പ്പു​​​​​വ​​​​​ച്ചു. 2001 ഡി​​​​​സം​​​​​ബ​​​​​ർ 11നു ​​​​​ചൈ​​​​​ന സം​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്നു. ലോ​​​​​ക​​​​​വാ​​​​​ണി​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ 99 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ഇ​​​​​തോ​​​​​ടെ ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ച​​​​​ട്ട​​​​​ക്കൂ​​​​​ടി​​​​​ലാ​​​​​യി. ലോ​​​​​കം അ​​​​​രനൂ​​​​​റ്റാ​​​​​ണ്ടു പ​​​​​ണി​​​​​പ്പെ​​​​​ട്ടാ​​​​​ണ് രാ​​​​​ജ്യാ​​​​​ന്ത​​​​​ര വ്യാ​​​​​പാ​​​​​ര​​​​​ത്തി​​​​​ന് ഈ ​​​​​നെെ​​​​​യാ​​​​​മി​​​​​ക സം​​​​​വി​​​​​ധാ​​​​​നമുണ്ടാ​​​​​ക്കി​​​​​യ​​​​​ത്. ര​​​​​ണ്ടാം ലോ​​​​​ക​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​ന്‍റെ അ​​​​​ന്ത്യ​​​​​ത്തി​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യ നീ​​​​​ണ്ട പ​​​​​രി​​​​​ശ്ര​​​​​മ​​​​​ത്തി​​​​ന്‍റെ ഫ​​​​​ല​​​​​പ്രാ​​​​​പ്തി.


മു​​​​​മ്പെ​​​​​ങ്ങു​​​​​മി​​​​​ല്ലാ​​​​​ത്ത​​വി​​​​​ധം ഉ​​​​​യ​​​​​ർ​​​​​ന്ന സാ​​​​​മ്പ​​​​​ത്തി​​​​​കവ​​​​​ള​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ കാ​​​​​ല​​​​​മാ​​​​​ണു തു​​​​​ട​​​​​ർ​​​​​ന്നു വ​​​​​ന്ന​​​​​ത്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട 2008-09 ലെ ​​​​​മ​​​​​ഹാ​​​​​മാ​​​​​ന്ദ്യ​​​​​വും ചൈ​​​​​ന​​​​​യി​​​​​ൽ 2019ൽ ​​​​​തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യും താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​ക്കി​​​​​യെ​​​​​ങ്കി​​​​​ലും വ​​​​​ള​​​​​ർ​​​​​ച്ച അ​​​​​തി​​​​​വേ​​​​​ഗം തി​​​​​രി​​​​​ച്ചു ക​​​​​യ​​​​​റി. ദാ​​​​​രി​​​​​ദ്ര്യ നി​​​​​ർ​​​​​മാ​​​​​ർ​​​​​ജ​​​​​ന​​​​​ത്തി​​​​​ൽ ലോ​​​​​കം വ​​​​​ലി​​​​​യ നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ച്ചു. വ്യാ​​​​​പാ​​​​​ര ഉ​​​​​ദാ​​​​​ര​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​ഗോ​​​​​ളീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​​യും വ​​​​​ലി​​​​​യ​​​​​ സം​​​​​ഭാ​​​​​വ​​​​​ന. വാ​​​​​ണി​​​​​ജ്യ​​​​​വ​​​​​ള​​​​​ർ​​​​​ച്ച ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ലും ഏ​​​​​ഷ്യ​​​​​യി​​​​​ലും ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലും ദു​​​​​ർ​​​​​ബ​​​​​ല വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളെ മു​​​​​ന്നോ​​​​​ട്ടു ന​​​​​യി​​​​​ച്ചു. ചോ​​​​​ര ചി​​​​​ന്താ​​​​​ത്ത ഒ​​​​​രു വ​​​​​ലി​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക- സാം​​​​​സ്കാ​​​​​രി​​​​​ക വി​​​​​പ്ല​​​​​വം.


ഒ​​​​​റ്റ​​​​​യ്ക്കു ത​​​​​ക​​​​​ർ​​​​​ത്തു


എ​​​​​ന്നാ​​​​​ൽ 30 വ​​​​​ർ​​​​​ഷം ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ ഒ​​​​​രാ​​​​​ൾ ത​​​​​നി​​​​​യേ ആ ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യെ നി​​​​​ഷ്ഫ​​​​​ല​​​​​മാ​​​​​ക്കി. ഒ​​​​​ന്നും ചെ​​​​​യ്യാ​​​​​ൻ ക​​​​​ഴി​​​​​വി​​​​​ല്ലാ​​​​​തെ നോ​​​​​ക്കു​​​​​കു​​​​​ത്തി​​​​​യാ​​​​​യി ജ​​​​​നീ​​​​​വ​​​​​യി​​​​​ലെ ഡ​​​​​ബ്ല്യു​​​​​ടി​​​​​ഒ ആ​​​​​സ്ഥാ​​​​​നം ഇ​​​​​ന്നു നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്നു. ഒ​​​​​പ്പം ആ ​​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​വി​​​​​പ്ല​​​​​വം നെ​​​​​യ്തെ​​​​​ടു​​​​​ത്ത ആ​​​​​ഗോ​​​​​ള​​​​​സ്വ​​​​​പ്ന​​​​​ങ്ങ​​​​​ൾ അ​​​​​കാ​​​​​ല​​​​​ച​​​​​ര​​​​​മ​​​​​ ഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ലാ​​​​​യി. ആ ​​​​​വ്യ​​​​​ക്തി​​​​​യാ​​​​​ണ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ജോ​​​​​ൺ ട്രം​​​​​പ്.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ 45-ാമ​​​​​ത്തെ​​​​​യും 47-ാമ​​​​​ത്തെ​​​​​യും പ്ര​​​​​സി​​​​​ഡ​​​​ന്‍റ്. 78-ാം വ​​​​​യ​​​​​സി​​​​​ൽ ര​​​​​ണ്ടാം ത​​​​​വ​​​​​ണ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യ ശേ​​​​​ഷം 11 മാ​​​​​സം കൊ​​​​​ണ്ട് ട്രം​​​​​പ് ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര സം​​​​​വി​​​​​ധാ​​​​​നം അ​​​​​ടി​​​​​മു​​​​​ടി മാ​​​​​റ്റി. 2000നു ​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​സം​​​​​ഭ​​​​​വം അ​​​​​താ​​​​​ണ്. പ​​​​​ക്ഷേ, മി​​​​​ക്ക​​​​​വ​​​​​രും ഭ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തു​​​​​പോ​​​​​ലെ അ​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ലോ​​​​​കം മാ​​​​​ന്ദ്യ​​​​​ത്തി​​​​​ലേ​​​​​ക്കു വീ​​​​​ഴു​​​​​ക​​​​​യോ വ​​​​​ലി​​​​​യ വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റ​​​​​ത്തി​​​​​ന്‍റെ പി​​​​​ടി​​​​​യി​​​​​ലാ​​​​​കു​​​​​ക​​​​​യോ ചെ​​​​​യ്തി​​​​​ല്ല. കാ​​​​​ൽ ശ​​​​​താ​​​​​ബ്ദം പി​​​​​ന്നി​​​​​ടു​​​​​മ്പോ​​​​​ൾ മ​​​​​റ്റു ചി​​​​​ല കാ​​​​​ര്യ​​​​​ങ്ങ​​​​​ളും സം​​​​​ഭ​​​​​വി​​​​​ച്ചു.


നാ​​​​​ലു സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ


ഈ ​​​​​നൂ​​​​​റ്റാ​​​​​ണ്ടി​​​​​നോ​​​​​ടൊ​​​​​പ്പം പി​​​​​റ​​​​​വി​​​​​യെ​​​​​ടു​​​​​ത്ത സ്വ​​​​​പ്ന​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്നു. പ​​​​​രി​​​​​ധി​​​​​യി​​​​​ല്ലാ​​​​​ത്ത ലി​​​​​ബ​​​​​റ​​​​​ലി​​​​​സ​​​​​വും നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​മി​​​​​ല്ലാ​​​​​ത്ത കാ​​​​​പ്പി​​​​​റ്റ​​​​​ലി​​​​​സ​​​​​വും മാ​​​​​ത്ര​​​​​മ​​​​​ല്ല അ​​​​​തി​​​​​ന്‍റെ പ്ര​​​​​തി​​​​​പ്പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ. മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ​​​​​ക്കു വ​​​​​ഴി​​​​​തെ​​​​​ളി​​​​​ച്ച നാ​​​​​ലു സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും പ്ര​​​​​വ​​​​​ണ​​​​​ത​​​​​ക​​​​​ളും എ​​​​​ടു​​​​​ത്തു പ​​​​​റ​​​​​യ​​​​​ണ്ട​​​​​തു​​​​​ണ്ട്.


ഒ​​​​​ന്ന്: 9/11. 2001 സെ​​​​​പ്റ്റം​​​​​ബ​​​​​ർ 11ന് ​​​​​ന്യൂ​​​​​യോ​​​​​ർ​​​​​ക്കി​​​​​ലും വി​​​​​ർ​​​​​ജീ​​​​​നി​​​​​യ​​​​​യി​​​​​ലെ പെ​​​​​ന്‍റ​​​​​ഗ​​​​​ൺ ആ​​​​​സ്ഥാ​​​​​ന​​​​​ത്തും ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ ചാ​​​​​വേ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണം.

ര​​​​​ണ്ട്: ബ്രെ​​​​​ക്സി​​​​​റ്റ്. യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​നി​​​​​ൽ​​​​നി​​​​​ന്നു പി​​​​​ന്മാ​​​​​റാ​​​​​ൻ 2016 ജൂ​​​​​ൺ 23ലെ ​​​​​ഹി​​​​​ത​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന വ​​​​​ഴി ബ്രി​​​​​ട്ട​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. 2020ൽ ​​​​​അ​​​​​തു ന​​​​​ട​​​​​പ്പാ​​​​​യി.


മൂ​​​​​ന്ന്: 2022ൽ ​​​​​റ​​​​​ഷ്യ യു​​​​​ക്രെ​​​​​യ്നെ ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​തും അ​​​​​തി​​​​​നോ​​​​​ടു​​​​​ള്ള പാ​​​​​ശ്ചാ​​​​​ത്യ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​വും.


നാ​​​​​ല്: ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ ര​​​​​ണ്ടാം വ​​​​​ര​​​​​വും മാ​​​​​ഗാ (MAGA - Make America Great Again) പ്ര​​​​​സ്ഥാ​​​​​ന​​​​വും.


സം​​​​​ഘ​​​​​ർ​​​​​ഷം തു​​​​​ട​​​​​രു​​​​​ന്നു


ഏ​​​​​ക​​​​​ധ്രു​​​​​വ​​​​​ലോ​​​​​കം (Unipolar world) നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്നു എ​​​​​ന്ന വി​​​​​ശ്വാ​​​​​സ​​​​​ത്തെ ത​​​​​ച്ചു​​​​​ട​​​​​ച്ച​​​​​താ​​​​​യി 9/11 ആ​​​​​ക്ര​​​​​മ​​​​​ണം. വി​​​​​വാ​​​​​ദ ചി​​​​​ന്ത​​​​​ക​​​​​നാ​​​​​യ സാ​​​​​മു​​​​​വ​​​​​ൽ പി. ​​​​​ഹ​​​​​ണ്ടിം​​​​​ഗ്ട​​​​​ൺ 1993ൽ ​​​​​നാ​​​​​ഗ​​​​​രി​​​​​ക​​​​​ത​​​​​ക​​​​​ളു​​​​​ടെ സം​​​​​ഘ​​​​​ട്ട​​​​​നം (The Clash of Civilization) എ​​​​​ന്ന പ്ര​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞ​​​​​തു​​​​​പോ​​​​​ലെ പാ​​​​​ശ്ചാ​​​​​ത്യ- ഇ​​​​​സ്‌​​​​ലാ​​​​​മി​​​​​ക സം​​​​​ഘ​​​​​ട്ട​​​​​നം പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തു ലോ​​​​​കം ക​​​​​ണ്ടു.

2001നു ​​​​​ശേ​​​​​ഷം ഉ​​​​​സാ​​​​​മാ ബി​​​​​ൻ ലാ​​​​​ദ​​​​​നും അ​​​​​യ്മാ​​​​​ൻ അ​​​​​ൽ സ​​​​​വാ​​​​​ഹി​​​​​രി​​​​​യും അ​​​​​ബൂ​​​​ബ​​​​​ക്ക​​​​​ർ അ​​​​​ൽ ബാ​​​​​ഗ്ദാ​​​​​ദി​​​​​യും സ​​​​​ദ്ദാം ഹു​​​​​സൈ​​​​​നും കേ​​​​​ണ​​​​​ൽ ഗ​​​​​ദ്ദാ​​​​​ഫി​​​​​യും ബ​​​​​ഷ​​​​​ർ അ​​​​​ൽ അ​​​​​സ​​​​​ദും എ​​​​​ല്ലാം വ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും ഇ​​​​​സ്‌​​​​ലാ​​​​​മി​​​​​ക ലോ​​​​​കം ശാ​​​​​ന്ത​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല. ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ലും പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ലും ഇ​​​​​സ്‌​​​​ലാ​​​​​മി​​​​​ക​​​​​സേ​​​​​ന​​​​​ക​​​​​ൾ നി​​​​​ര​​​​​ന്ത​​​​​രം ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്നു. ഇ​​​​​റാ​​​​​ന്‍റെ അ​​​​​ണ്വാ​​​​​യു​​​​​ധ മോ​​​​​ഹ​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​ർ​​​​​ത്തു എ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ലും അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ട്. പ​​​​​ക്ഷേ ആ ​​​​​രാ​​​​​ജ്യം പാ​​​​​ശ്ചാ​​​​​ത്യ​​​​​ർ​​​​​ക്കും അ​​​​​വ​​​​​രു​​​​​ടെ മി​​​​​ത്ര​​​​​ങ്ങ​​​​​ൾ​​​​​ക്കും ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​യി തു​​​​​ട​​​​​രു​​​​​ന്നു. ലോ​​​​​കം പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച സം​​​​​ഘ​​​​​ർ​​​​​ഷ വി​​​​​മു​​​​​ക്ത​​​​​മാ​​​​​യ വ​​​​​ള​​​​​ർ​​​​​ച്ച സാ​​​​​ധി​​​​​ക്കി​​​​​ല്ലെ​​​​​ന്നു കാ​​​​​ൽ നൂ​​​​​റ്റാ​​​​​ണ്ട് തെ​​​​​ളി​​​​​യി​​​​​ച്ചു.


കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ൾ പി​​​​​രി​​​​​യു​​​​​ന്നു


ഒ​​​​​ന്നി​​​​​ച്ചു നീ​​​​​ങ്ങാ​​​​​നു​​​​​ള്ള യൂ​​​​​റോ​​​​​പ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ മോ​​​​​ഹം ര​​​​​ണ്ടാം ലോ​​​​​ക​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​നു ശേ​​​​​ഷ​​​​​മാ​​​​​ണു പ്രാ​​​​​യോ​​​​​ഗി​​​​​ക​​​​​ത​​​​​യി​​​​​ലേ​​​​​ക്കു നീ​​​​​ങ്ങി​​​​​യ​​​​​ത്. മി​​​​​ക്ക കി​​​​​ഴ​​​​​ക്ക​​​​​ൻ യൂ​​​​​റോ​​​​​പ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ചേ​​​​​ർ​​​​​ന്ന​​​​​തോ​​​​​ടെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ വെ​​​​​ല്ലു​​​​​ന്ന ഒ​​​​​രു സാ​​​​​മ്പ​​​​​ത്തി​​​​​ക കൂ​​​​​ട്ടാ​​​​​യ്മ രൂ​​​​​പ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. പ​​​​​ക്ഷേ ബ്രെ​​​​​ക്സി​​​​​റ്റ് അ​​​​​തി​​​​​ന്‍റെ ആ​​​​​വേ​​​​​ശം കെ​​​​​ടു​​​​​ത്തി. പി​​​​​ന്മാ​​​​​റ്റം ബ്രി​​​​​ട്ട​​​​​നാ​​​​​ണു വ​​​​​ലി​​​​​യ ന​​ഷ്‌​​ട​​മാ​​​​​യ​​​​​ത്. ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ ധ​​​​​ന​​​​​കാ​​​​​ര്യ​​​​​ ത​​​​​ല​​​​​സ്ഥാ​​​​​നം എ​​​​​ന്ന പ​​​​​ദ​​​​​വി ല​​​​​ണ്ട​​​​​നു ന​​​​​ഷ്ട​​​​​മാ​​​​​യി. വ​​​​​ലി​​​​​യ ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ ല​​​​​ണ്ട​​​​​നി​​​​​ൽ​​​​നി​​​​​ന്നു ന്യൂ​​​​​യോ​​​​​ർ​​​​​ക്കി​​​​​ലേ​​​​​ക്കു ലി​​​​​സ്റ്റിം​​​​​ഗ് മാ​​​​​റ്റി.


യു​​​​​ക്രെ​​​​​യ്ൻ എ​​​​​ന്ന വ​​​​​ഴി​​​​​ത്തി​​​​​രി​​​​​വ്


യു​​​​​ക്രെ​​​​​യ്ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യ ക്രി​​​​മി​​​​​യ​​​​​യെ 2014ൽ ​​​​​റ​​​​​ഷ്യ കൈ​​​​​യ​​​​​ട​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ യൂ​​​​​റോ​​​​​പ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളോ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യോ ഇ​​​​​ട​​​​​പെ​​​​​ട്ടി​​​​​ല്ല. ശീ​​​​​ത​​​​​യു​​​​​ദ്ധാ​​​​​ന​​​​​ന്ത​​​​​ര അ​​​​​തി​​​​​ർ​​​​​ത്തി മാ​​​​​റ്റിവ​​​​​ര​​​​​ച്ചു റ​​​​​ഷ്യ ജ​​​​​യി​​​​​ച്ചു. ഇ​​​​​തി​​​​​ന്‍റെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യാ​​​​​ണ് 2022ൽ ​​​​​യു​​​​​ക്രെ​​​​​യ്നെ ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​ത്. ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ എ​​​​​ണ്ണ-​​​​പ്ര​​​​​കൃ​​​​​തി​​​​​വാ​​​​​ത​​​​​ക ഉ​​​​​ത്​​​​​പാ​​​​​ദ​​​​​ക​​​​​രി​​​​​ൽ ഒ​​​​​ന്നാ​​​​​യ റ​​​​​ഷ്യ​​​​​യെ വി​​​​​പ​​​​​ണി​​​​​യി​​​​​ൽ​​​​നി​​​​​ന്നു മാ​​​​​റ്റാ​​​​​ൻ ഉ​​​​​പ​​​​​രോ​​​​​ധം വ​​​​​ഴി ശ്ര​​​​​മി​​​​​ച്ചു.

പ​​​​​ക്ഷേ പാ​​​​​ശ്ചാ​​​​​ത്യ യൂ​​​​​റോ​​​​​പ്പി​​​​​നു റ​​​​​ഷ്യ​​​​​ൻ വാ​​​​​ത​​​​​കം ഇ​​​​​ല്ലാ​​​​​തെ പ​​​​​റ്റി​​​​​ല്ല. അ​​​​​വ​​​​​ർ​​​​​ക്ക് ഇ​​​​​ള​​​​​വു ന​​​​​ൽ​​​​​കി. റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ കു​​​​​റ​​​​​ഞ്ഞ വി​​​​​ല​​​​​യ്ക്കു വി​​​​​ൽ​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ൾ ചൈ​​​​​ന​​​​​യും ഇ​​​​​ന്ത്യ​​​​​യും അ​​​​​തു വാ​​​​​ങ്ങി. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല കു​​​​​തി​​​​​ച്ചു​​​​​ക​​​​​യ​​​​​റും. ഇ​​​​​തോ​​​​​ടെ ഉ​​​​​പ​​​​​രോ​​​​​ധം വി​​​​​ഫ​​​​​ല​​​​​മാ​​​​​യി. റ​​​​​ഷ്യ എ​​​​​ണ്ണ​​​​​യും വാ​​​​​ത​​​​​ക​​​​​വും വി​​​​​റ്റു പ​​​​​ണം വാ​​​​​ങ്ങി യു​​​​​ദ്ധം തു​​​​​ട​​​​​ർ​​​​​ന്നു.


ഇ​​​​​പ്പോ​​​​​ൾ യു​​​​​ക്രെ​​​​​യ്ൻ യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ൻ ട്രം​​​​​പി​​​​​ന്‍റെ ശ്ര​​​​​മം എ​​​​​ത്തി​​​​​ച്ചേ​​​​​രു​​​​​ന്ന​​​​​ത് റ​​​​​ഷ്യ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​വ മി​​​​​ക്ക​​​​​തും അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചു​​​​കൊ​​​​​ണ്ടാ​​​​​ണ്. യു​​​​​ക്രെ​​​​​യ്‌​​​​​നെ വി​​​​​ഭ​​​​​ജി​​​​​ച്ചും അ​​​​​വ​​​​​രെ നാ​​​​​റ്റോ​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ക്കാ​​​​​തെ​​​​​യും അ​​​​​വ​​​​​രു​​​​​ടെ സൈ​​​​​നി​​​​​ക​​​​​ശേ​​​​​ഷി​​​​​ക്കു നി​​​​​യ​​​​​ന്ത്ര​​​​​ണം ​​​​വ​​​​​ച്ചും ഉ​​​​​ള്ള വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ലി​​​​​നാ​​​​​ണു ട്രം​​​​​പ് ശ്ര​​​​​മി​​​​​ച്ച​​​​​ത്. ഫ​​​​​ല​​​​​ത്തി​​​​​ൽ നാ​​​​​റ്റോ തോ​​​​​റ്റുകൊ​​​​​ടു​​​​​ക്കു​​​​​ന്നു. ഏ​​​​​ക​​​​​ധ്രു​​​​​വ​​​​​വും പോ​​​​​യി, ശീ​​​​​ത​​​​​യു​​​​​ദ്ധ​​​​​കാ​​​​​ല​​​​​ത്തെ ശ​​​​​ക്തി​​​​​സ​​​​​ന്തു​​​​​ല​​​​​ന​​​​​വും പോ​​​​​യി.


മാ​​​​​റു​​​​​ന്ന അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ത​​​​​ന്ത്രം


യു​​​​​ക്രെ​​​​​യ്ൻ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ലെ ട്രം​​​​​പ് ന​​​​​യം കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത് യൂ​​​​​റോ​​​​​പ്പി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷ​​​​​യ്ക്ക് ഇ​​​​​നി അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ നോ​​​​​ക്കേ​​​​​ണ്ട എ​​​​​ന്നാ​​​​​ണ്. ര​​​​​ണ്ടാം ലോ​​​​​ക​​​​​യു​​​​​ദ്ധ​​​​​ന​​​​​ന്ത​​​​​രം അ​​​​​മേ​​​​​രി​​​​​ക്ക മു​​​​​ൻ​​​​​കൈ​​​​​യെ​​​​​ടു​​​​​ത്തു രൂ​​​​​പംകൊ​​​​​ടു​​​​​ത്ത നാ​​​​​റ്റോ​​​​​യെ പ്ര​​​​​യോ​​​​​ഗ​​​​​ത്തി​​​​​ൽ നി​​​​​ഷ്ഫ​​​​​ല​​​​​മാ​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി. ഇ​​​​​തു തു​​​​​റ​​​​​ന്നുപ​​​​​റ​​​​​യു​​​​​ന്ന​​​​​താ​​​​​ണ് ഏ​​​​​താ​​​​​നും ആ​​​​​ഴ്ച മു​​​​​മ്പ് ട്രം​​​​​പ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ ദേ​​​​​ശീ​​​​​യ സു​​​​​ര​​​​​ക്ഷാ​​​​​ത​​​​​ന്ത്ര ന​​​​​യ​​​​​രേ​​​​​ഖ (National Security Strategy 2025).

റ​​​​​ഷ്യ​​​​​യെ​​​​​യും ചൈ​​​​​ന​​​​​യെ​​​​​യും ശ​​​​​ത്രു​​​​​ക്ക​​​​​ളും ഒ​​​​​തു​​​​​ക്കേ​​​​​ണ്ട​​​​​വ​​​​​രും ആ​​​​​യി കാ​​​​​ണു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു മു​​​​​ൻ​​​​​പു​​​​​ള്ള എ​​​​​ല്ലാ യു​​​​​എ​​​​​സ് സു​​​​​ര​​​​​ക്ഷാ​​​​​ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളും. ഇ​​​​​ത്ത​​​​​വ​​​​​ണ ട്രം​​​​​പ് പ​​​​​റ​​​​​യു​​​​​ന്നു: റ​​​​​ഷ്യ​​​​​യു​​​​​മാ​​​​​യി സൈ​​​​​നി​​​​​ക സു​​​​​സ്ഥി​​​​​ര​​​​​ത നി​​​​​ല​​​​​നി​​​​​ർ​​​​​ത്താം. ചൈ​​​​​ന​​​​​യു​​​​​മാ​​​​​യി ശാ​​​​​ക്തി​​​​​ക സ​​​​​ന്തു​​​​​ല​​​​​നം പാ​​​​​ലി​​​​​ക്കാം. റ​​​​​ഷ്യ​​​​​യെ സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​യും ചൈ​​​​​ന​​​​​യെ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന സാ​​​​​മ്പ​​​​​ത്തി​​​​​കശ​​​​​ക്തി​​​​​യും ആ​​​​​യി അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു എ​​​​​ന്നു ചു​​​​​രു​​​​​ക്കം. മ​​​​​റ്റു ഭൂ​​​​​ഖ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ലെ ദൗ​​​​​ത്യ​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​ത്തി യു​​​​​എ​​​​​സ് ശ്ര​​​​​ദ്ധ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ഭൂ​​​​​ഖ​​​​​ണ്ഡ​​​​​ത്തി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ക്കും. റ​​​​​ഷ്യ​​​​​ക്കു യൂ​​​​​റോ​​​​​പ്പി​​​​​ലെ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ നോ​​​​​ക്കാം, ചെെ​​​​​ന​​​​​യ്ക്ക് ഏ​​​​​ഷ്യ​​​​​യി​​​​​ലെ​​​​​യും. ഇ​​​​​ങ്ങ​​​​​നെ തു​​​​​റ​​​​​ന്നുപ​​​​​റ​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല എ​​​​​ന്നു മാ​​​​​ത്രം.


വീ​​​​​ണ്ടും മ​​​​​ൺ​​​​​റോ സി​​​​​ദ്ധാ​​​​​ന്തം


ഇ​​​​​തു പു​​​​​തി​​​​​യ​​​​​ത​​​​​ല്ല. 1823ൽ ​​​​​പ്ര​​​​​സി​​​​​ഡ​​​​ന്‍റ് ജ​​​​​യിം​​​​​സ് മ​​​​​ൺ​​​​​റോ ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു സി​​​​​ദ്ധാ​​​​​ന്തം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​താ​​​​​ണ്. യൂ​​​​​റോ​​​​​പ്യ​​​​​ൻ ശ​​​​​ക്തി​​​​​ക​​​​​ൾ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ സ്വാ​​​​​തന്ത്ര്യം ത​​​​​ട​​​​​യാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​പ്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. നി​​​​​ങ്ങ​​​​​ൾ ഇ​​​​​വി​​​​​ടെ ഇ​​​​​ട​​​​​പെ​​​​​ടാ​​​​​തി​​​​​രു​​​​​ന്നാ​​​​​ൽ ഞ​​​​​ങ്ങ​​​​​ൾ അ​​​​​ങ്ങോ​​​​​ട്ടു വ​​​​​രി​​​​​ല്ല എ​​​​​ന്ന്.

1930ക​​​​​ളു​​​​​ടെ അ​​​​​വ​​​​​സാ​​​​​നം വ​​​​​രെ അ​​​​​മേ​​​​​രി​​​​​ക്ക ഈ ​​​​​മ​​​​​ൺറോ സി​​​​​ദ്ധാ​​​​​ന്തം മു​​​​​റു​​​​​കെ​​​​​പ്പി​​​​​ടി​​​​​ച്ചു. ഒ​​​​​ന്നാം ലോ​​​​​ക​​​​​യു​​​​​ദ്ധം ക​​​​​ഴി​​​​​ഞ്ഞു ലീ​​​​​ഗ് ഓ​​​​​ഫ് നേ​​​​​ഷ​​​​​ൻ​​​​​സ് ഉ​​​​​ണ്ടാ​​​​​ക്കാ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വൂ​​​​​ഡ്രോ വി​​​​​ൽ​​​​​സ​​​​​ൺ മു​​​​​ൻ​​​​​കൈ എ​​​​​ടു​​​​​ത്തി​​​​​ട്ടും അ​​​​​മേ​​​​​രി​​​​​ക്ക ആ ​​​​​സ​​​​​ഖ്യ​​​​​ത്തി​​​​​ൽ ചേ​​​​​രാ​​​​​ത്ത​​​​​ത് അ​​​​​തു​​​​കൊ​​​​​ണ്ടാ​​​​​ണ്.


ആ ​​​​​ന​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​​യാ​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സൈ​​​​​നി​​​​​ക ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ കു​​​​​റ​​​​​യ്ക്കാം എ​​​​​ന്നു ട്രം​​​​​പ് ക​​​​​രു​​​​​തു​​​​​ന്നു. ലോ​​​​​ക​​​​​ത്തി​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ പ​​​​​ണ​​​​​വും ക​​​​​ഴി​​​​​വും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കേ​​​​​ണ്ട. ലോ​​​​​ക​​​​​രം​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്ന് ഒ​​​​​രു പി​​​​​ന്മാ​​​​​റ്റം.


ഏ​​​​​ഷ്യ​​​​​ൻ ശ​​​​​ത​​​​​കം വെ​​​​​റുംസ്വ​​​​​പ്ന​​​​​മോ?


പ​​​​​ക​​​​​രം? ത​​​​​ത്കാ​​​​​ലം ചി​​​​​ത്രം തെ​​​​​ളി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല. യൂ​​​​​റോ​​​​​പ്പ് ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​ണ്. റ​​​​​ഷ്യ ആ​​​​​ണ​​​​​വ​​​​​ശ​​​​​ക്തി​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലും അ​​​​​തു നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ ത​​​​​ക്ക സാ​​​​​മ്പ​​​​​ത്തി​​​​​ക ശ​​​​​ക്തി​​​​​യി​​​​​ല്ല. ചൈ​​​​​ന സാ​​​​​മ്പ​​​​​ത്തി​​​​​ക ശ​​​​​ക്തി​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലും സ്വീ​​​​​കാ​​​​​ര്യ​​​​​ത നേ​​​​​ടി​​​​​യി​​​​​ട്ടി​​​​​ല്ല. യൂ​​​​​റോ​​​​​പ്പും റ​​​​​ഷ്യ​​​​​യും ചൈ​​​​​ന​​​​​യും ജ​​​​​ന​​​​​സം​​​​​ഖ്യ കു​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​ന്‍റെ ദൗ​​​​​ർ​​​​​ബ​​​​​ല്യ​​​​​വും നേ​​​​​രി​​​​​ടു​​​​​ന്നു. 21-ാം നൂ​​​​​റ്റാ​​​​​ണ്ട് ഏ​​​​​ഷ്യ​​​​​ൻ ശ​​​​​ത​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും ചെെ​​​​​ന + ഇ​​​​​ന്ത്യ അ​​​​​ഥ​​​​​വാ ചി​​​​​ന്ത്യ (CHINDIA) യു​​​​​ടേ​​​​​ത് ആ​​​​​ണെ​​​​​ന്നു​​​​മൊ​​​​​ക്കെ കു​​​​​റേ​​​​​ക്കാ​​​​​ലം ഇ​​​​​ന്ത്യ​​​​​ൻ അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. ചി​​​​​ല അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ, ഏ​​​​​ഷ്യ​​​​​ൻ എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​രും അ​​​​​ങ്ങ​​​​​നെ എ​​​​​ഴു​​​​​തി.


2020ൽ ​​​​​ചൈ​​​​​ന ല​​​​​ഡാ​​​​​ക്ക് അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റി​​​​​യ ശേ​​​​​ഷം അ​​​​​തു കേ​​​​​ൾ​​​​​ക്കാ​​​​​താ​​​​​യി. പ​​​​​ര​​​​​സ്പ​​​​​ര​​​​​ സ​​​​​ഹ​​​​​ക​​​​​ര​​​​​ണം എ​​​​​ളു​​​​​പ്പ​​​​​മ​​​​​ല്ലാ​​​​​ത്ത ഈ ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ അ​​​​​മ​​​​​ര​​​​​ത്ത് എ​​​​​ത്താ​​​​​നാ​​​​​കു​​​​​മോ എ​​​​​ന്ന​​​​​തു ക​​​​​ണ്ട​​​​​റി​​​​​യേ​​​​​ണ്ട കാ​​​​​ര്യ​​​​​മാ​​​​​ണ്.


മാ​​​​​ഗാ ആ​​​​​ശ​​​​​യ​​​​​ം, തീ​​​​​രു​​​​​വ​​​​​യു​​​​​ദ്ധ​​​​​ം


അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലേ​​​​​ക്കു കു​​​​​ടി​​​​​യേ​​​​​റ്റം നി​​​​​ർ​​​​​ത്തു​​​​​ക, അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി വ​​​​​ന്ന​​​​​വ​​​​​രെ പു​​​​​റ​​​​​ന്ത​​​​​ള്ളു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളാ​​​​​ക്കി​​​​​യാ​​​​​ണു മാ​​​​​ഗാ പ്ര​​​​​സ്ഥാ​​​​​നം ഉ​​​​​ട​​​​​ലെ​​​​​ടു​​​​​ത്ത​​​​​ത്. ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് 2016ൽ ​​​​​ജ​​​​​യി​​​​​ച്ച​​​​​പ്പോ​​​​​ൾ ഇ​​​​​തു പ​​​​​ല​​​​​തും ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല. ഈ ​​​​​ര​​​​​ണ്ടാം വാ​​​​​ഴ്ച​​​​​യി​​​​​ൽ അ​​​​​തു വാ​​​​​ശി​​​​​യോ​​​​​ടെ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്നു. ട്രം​​​​​പ് ചെ​​​​​യ്യു​​​​​ന്ന​​​​​വ ശ്ര​​​​​ദ്ധി​​​​​ക്കു​​​​​ക: വാ​​​​​ണി​​​​​ജ്യ ഉ​​​​​ട​​​​​മ്പ​​​​​ടി​​​​​ക​​​​​ളും നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും നി​​​​​രാ​​​​​ക​​​​​രി​​​​​ച്ചു. ഒ​​​​​രു ഉ​​​​​ത്​​​​​പ​​​​​ന്ന​​​​​ത്തി​​​​​ന് ഒ​​​​​രു നി​​​​​കു​​​​​തി എ​​​​​ന്ന രീ​​​​​തി മാ​​​​​റ്റി, ഒ​​​​​രു രാ​​​​​ജ്യ​​​​​ത്തി​​​​​ന് ഒ​​​​​രു നി​​​​​കു​​​​​തി എ​​​​​ന്നാ​​​​​ക്കി. ശ​​​​​രാ​​​​​ശ​​​​​രി ര​​​​​ണ്ട​​​​​ര ശ​​​​​ത​​​​​മാ​​​​​നം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന തീ​​​​​രു​​​​​വ 16 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ലേ​​​​​റെ​​​​​യാ​​​​​ക്കി. എ​​​​​ന്താ​​​​​യാ​​​​​ലും ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര സം​​​​​ഘ​​​​​ട​​​​​ന​​​​​യെ ട്രം​​​​​പ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം അ​​​​​പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ക്കി.


കാ​​​​​ലാ​​​​​വ​​​​​സ്ഥാ​​​​​മാ​​​​​റ്റം ഇ​​​​​ല്ല


ക​​​​​ഴി​​​​​ഞ്ഞ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​​ട്ര സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യെ​​​​​യും പ്ര​​​​​സ​​​​​ക്തി​​​​​യെ​​​​​യും ട്രം​​​​​പ് ചോ​​​​​ദ്യം ചെ​​​​​യ്തി​​​​​രു​​​​​ന്നു. അ​​​​​വ​​​​​ർ​​​​​ക്കു​​​​​ള്ള വി​​​​​ഹി​​​​​ത​​​​​വും മ​​​​​റ്റും മു​​​​​ട​​​​​ക്കി. ഇ​​​​​ത്ത​​​​​വ​​​​​ണ അ​​​​​തു തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ടി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ ജി 20 ​​​​​പോ​​​​​ലു​​​​​ള്ള കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ളെ അ​​​​​പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ക്കാ​​​​​നാ​​​​​ണു ട്രം​​​​​പ് ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്.

2026ൽ ​​​​​അ​​​​​ധ്യ​​​​​ക്ഷ​​​​​സ്ഥാ​​​​​നം അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കാ​​​​​ണ്. ഒ​​​​​രു വ​​​​​ർ​​​​​ഷം നാ​​​​​ലു മ​​​​​ന്ത്രി​​​​​ത​​​​​ല സ​​​​​മ്മേ​​​​​ള​​​​​ന​​​​​വും ഒ​​​​​രു നേ​​​​​തൃ ഉ​​​​​ച്ച​​​​​കാേ​​​​​ടി​​​​​യു​​​​​മാ​​​​​ണു പ​​​​​തി​​​​​വ്. ട്രം​​​​​പ് ഒ​​​​​രു സ​​​​​മ്മേ​​​​​ള​​​​​നം മാ​​​​​ത്രം മ​​​​​തി എ​​​​​ന്നു തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. ജി 20​​​​​ലെ ബ്ര​​​​​സീ​​​​​ലും ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യും അ​​​​​ട​​​​​ക്കം പ​​​​​ല രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ​​​​​യും (നേ​​​​​താ​​​​​ക്ക​​​​​ളെ) അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് ഇ​​​​​ഷ്ട​​​​​മ​​​​​ല്ല. അ​​​​​തു​​​​​കൊ​​​​​ണ്ട് ഈ ​​​​​കൂ​​​​​ട്ടാ​​​​​യ്മ​​ത​​​​​ന്നെ വേ​​​​​ണ്ടെ​​​​​ന്നു വ​​​​​യ്ക്കാ​​​​​ൻ ട്രം​​​​​പ് ചി​​​​​ന്തി​​​​​ച്ചുകൂ​​​​​ടാ​​​​​യ്ക​​​​​യി​​​​​ല്ല. ആ​​​​​ഗോ​​​​​ള സ​​​​​ഹ​​​​​ക​​​​​ര​​​​​ണം എ​​​​​ന്ന ഈ ​​​​​നൂ​​​​​റ്റാ​​​​​ണ്ടി​​​​ന്‍റെ സ്വ​​​​​ഭാ​​​​​വ​​​​​ത്തെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണു ട്രം​​​​​പി​​​​​ന്‍റെ സ​​​​​മീ​​​​​പ​​​​​നം.


കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ലേ​​​​​ക്കു പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളെ അ​​​​​യ​​​​​യ്ക്കാ​​​​​ത്ത ട്രം​​​​​പ് കൂ​​​​​ടു​​​​​ത​​​​​ൽ പെ​​​​​ട്രോ​​​​​ളി​​​​​യം ഉ​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ന് പ്രോ​​​​​ത്സാ​​​​​ഹ​​​​​നം ന​​​​​ൽ​​​​​കി. ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ൽ​​​​​കി​​​​​യ ആ​​​​​നു​​​​​കൂ​​​​​ല​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​ത്തി. കാ​​​​​റ്റി​​​​​ൽ​​​​നി​​​​​ന്നും സൂ​​​​​ര്യ​​​​​പ്ര​​​​​കാ​​​​​ശ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു​​​​​മു​​​​​ള്ള ഊ​​​​​ർ​​​​​ജ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ വി​​​​​ല​​​​​ക്കി.


കു​​​​​ടി​​​​​യേ​​​​​റ്റം വേ​​​​​ണ്ട


Latest News

Corehub Up